നെ​ഹ്റു ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്നം; എ​ന്‍​ട്രി​ക​ള്‍ ക്ഷണിച്ചു
Monday, June 24, 2024 9:37 PM IST
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 10ന് ​പു​ന്ന​മ​ടക്കായ​ലി​ല്‍ ന​ട​ക്കു​ന്ന 70-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ ജൂ​ലൈ ര​ണ്ട് വൈ​കി​ട്ട് അ​ഞ്ച് വ​രെ ന​ല്‍​കാം. എ-4 ​സൈ​സ് ഡ്രോ​യിം​ഗ് പേ​പ്പ​റി​ല്‍ മ​ള്‍​ട്ടി ക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്.

സൃ​ഷ്ടി​ക​ള്‍ മൗ​ലി​ക​മാ​യി​രി​ക്ക​ണം. എ​ന്‍​ട്രി​ക​ള്‍ അ​യ​ക്കു​ന്ന ക​വ​റി​ല്‍ 70-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള- ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​രാ​ള്‍​ക്ക് ഒ​രു എ​ന്‍​ട്രി​യേ ന​ല്‍​കാ​നാ​കൂ. പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ എ​ന്നി​വ പ്ര​ത്യേ​കം പേ​പ്പ​റി​ല്‍ എ​ഴു​തി എ​ന്‍​ട്രി​ക്കൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.

കം​പ്യൂ​ട്ട​റി​ല്‍ ത​യാ​റാ​ക്കി​യ എ​ന്‍​ട്രി​ക​ളും സ്വീ​ക​രി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​യ്ക്ക് 10,001 രൂ​പ സ​മ്മാ​ന​മാ​യി ന​ല്‍​കും. വി​ധി​നി​ര്‍​ണ​യ സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. എ​ന്‍​ട്രി​ക​ള്‍ ക​ണ്‍​വീ​ന​ര്‍, നെ​ഹ്‌​റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ആ​ല​പ്പു​ഴ- 688001 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0477-2251349.