മ​ഴ​ക്കെ​ടു​തി​യി​ൽ വ്യാ​പ​ക​ന​ഷ്ടം; ഒരാൾ മരിച്ചു
Monday, June 24, 2024 10:49 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ല്‍ അ​മ്പ​ല​പ്പു​ഴ, മാവേലിക്കര, തക ഴി, എടത്വ തുടങ്ങിയ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​നാ​ശം. മാവേലിക്ക രയിൽ വയോധികൻ മരിച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റാ​ണ് പ്ര​ദേ​ശ​ത്ത് നാ​ശ​ന​ഷ്ട​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും മ​രം വീ​ണ് വീ​ടി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

വൈ​ദ്യു​ത പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ണും മ​ര​ങ്ങ​ള്‍ വീ​ണ് ക​മ്പി​ക​ള്‍ പൊ​ട്ടി​യും വൈ​ദ്യു​ത​ബ​ന്ധം  നി​ല​ച്ചു. പു​ന്ന​പ്ര, അ​മ്പ​ല​പ്പു​ഴ, ത​ക​ഴി വൈ​ദ്യു​തി സെ​ക‌്ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യും ഒ​ടി​ഞ്ഞു​വീ​ണ പോ​സ്റ്റു​ക​ള്‍ പ​ക​രം സ്ഥാ​പി​ച്ച​തി​നു​ശേ​ഷ​മേ വൈ​ദ്യു​ത​ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നാ​കൂ. ചൊ​വ്വാ​ഴ്ച​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ടി​വ​രും.

പു​ന്ന​പ്ര തെ​ക്ക് ആ​റാം വാ​ര്‍​ഡി​ല്‍ കാ​ളു​ത​റ സു​ദേ​വി​ന്‍റെ വീടി​നു​മു​ക​ളി​ല്‍ മാ​വി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ സ​മീ​പ​ത്തെ മാ​വി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.​ എ​ട്ടി​ല്‍ മു​ര​ളി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ പോ​സ്റ്റ് മ​രം വീ​ണ് ഒ​ടി​ഞ്ഞ് വൈ​ദ്യു​തി നി​ല​ച്ചു. വെ​ട്ടി​ക്ക​രി ഷാ​പ്പി​നു​മു​ക​ളി​ല്‍ മ​രം വീ​ണ് കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സ​മീ​പ​ത്തെ തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​ളി​മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി.

 പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മു​തി​ര​പ്പ​റ​മ്പി​ൽ വ​ത്സ​ല​യു​ടെ വീ​ടി​നു മു​ക​ളി​ല്‍ മ​രം മ​റി​ഞ്ഞു​വീ​ണ് ഭാ​ഗി​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഭി​ത്തി​ക്ക് വി​ള്ള​ലും ജ​ന​ല്‍​പൊ​ളി​ഞ്ഞു​വീ​ണു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ആ​ഞ്ഞി​ലി​പ്പ​റ​മ്പ് തൈ​ക്കാ​വ് ഭാ​ഗ​ത്ത് കൂ​റ്റ​ൻ തേ​ക്ക് വീ​ണു പോ​സ്റ്റ് നി​ലം പൊ​ത്തി. 

അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഒ​മ്പ​താം വാ​ർ​ഡ് ക​രു​മാ​ടി​ വ​ട​ക്കേപു​ത്ത​ൻ​പു​ര​യ്ക്ക​ൽ ര​ത്ന​മ്മ​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ മാ​വും അ​ട​യ്ക്കാ മ​ര​വും വീ​ണു. ഷീ​റ്റ് മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ഇ​റ​ങ്ങി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

പ​ല ഭാ​ഗ​ത്തും വൈ​ദ്യു​ത​ബ​ന്ധം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യും മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണ്. പു​ന്ന​പ്ര, അ​മ്പ​ല​പ്പു​ഴ, ത​ക​ഴി വൈ​ദ്യു​ത സെ​ക‌്ഷ​നി​ലെ ജീ​വ​ന​ക്കാ​രും ക​രാ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ളും രാ​ത്രി ഏ​റെ വൈ​കി​യും മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി ഓ​രോ പ്ര​ദേ​ശ​ത്തെ​യും വൈ​ദ്യു​തി ബ​ന്ധം പു​ന​ഃസ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റ് വെ​ളി​ച്ച​ത്തി​ലും ടോ​ര്‍​ച്ച് വെ​ട്ട​ത്തി​ലു​മാ​ണ് ജോലിക​ള്‍ തു​ട​രു​ന്ന​ത്. രാ​ത്രി​യി​ലും തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ള്‍​ക്കു ത​ട​സമാ​കു​ന്നു.

മാ​വേ​ലി​ക്ക​ര: ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക നാ​ശം. ഒ​രാ​ള്‍ മ​രി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക് നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. 22 പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു. മാ​വേ​ലി​ക്ക​ര വ​ഴു​വാ​ടി ഹ​രി​നി​വാ​സി​ല്‍ ജ​നാ​ര്‍​ദ​ന​ന്‍ (70) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ഴ​കൊ​ണ്ട് ചോ​രു​ന്ന ആ​സ്ബ​റ്റോ​സ് ഷീ​റ്റി​നു മു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ക​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്‍​പി​ലെ വാ​ക മ​രം ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​ പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

ഓ​ല​കെ​ട്ടി സോ​ജ ഭ​വ​ന​ത്തി​ല്‍ സോ​ജ (34), ഓ​ല​കെ​ട്ടി മു​റി​പ്പാ​ല​മൂ​ട്ടി​ല്‍ വ​സ​ന്ത​മു​ര​ളി (52) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4.28 ഓ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. കൊ​റ്റാ​ര്‍​കാ​വ് മാ​മൂ​ട്ടി​ല്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, പോ​ന​കം ക​ണ്ട​ന​ല്ലൂ​ര്‍ കി​ഴ​ക്ക​തി​ല്‍ സു​നി​ല്‍​കു​മാ​ര്‍, പോ​ന​കം മ​ഠ​ത്ത് വി​ള​യി​ല്‍ തെ​ക്ക​തി​ല്‍ രാ​ധാ​കൃ​ണ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

ശ​ക്ത​മാ​യ കാ​റ്റി​ല്‍ സ​മീ​പ​ത്തു​ള്ള മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണാ​ണ് വീ​ടു​ക​ള്‍​ക്കു നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. കെഎ​സ്ഇബി​യു​ടെ 14 11 കെ.​വി പോ​സ്റ്റു​ക​ളും 8 എ​ല്‍​പി പോ​സ്റ്റു​ക​ളും ഓ​ടി​ഞ്ഞു വീ​ണു. മാ​വേ​ലി​ക്ക​ര 110 കെ.​വി. സ​ബ് സ്റ്റേ​ഷ​ന്‍ യാ​ഡി​ല്‍​നി​ന്നും ക​റ്റാ​നം 66 കെ​വി ഫീ​ഡ​റി​ലേക്ക് പോ​കു​ന്ന പ്ര​ധാ​ന ലൈ​നി​ലേ​ക്ക് സ​മീ​പ​ത്തെ ആ​ഞ്ഞ​ലി​മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധം പൂ​ണ മാ​യും വിഛേ​ദി​ക്ക​പ്പെ​ട്ടു.

തെ​ക്കേ​ക്ക​ര ചെ​റു​കു​ന്നം പു​ത്ത​ന്‍​വി​ള തെ​ക്ക​തി​ല്‍ ര​മ​ണി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞു​വീ​ണു വ​ന്‍ നാ​ശം. ത​ട​ത്തി​ലാ​ല്‍ തേ​ക്കും​വി​ള​യി​ല്‍ വി​ജ​യ​ന്‍റെ വീ​ടാ​ണ് പ്ലാ​വ് വീ​ണു ത​ക​ര്‍​ന്ന​ത്.

ഇ​തി​ന​ടു​ത്തുത​ന്നെ മ​റ്റൊ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കും തൊ​ട്ട​ടു​ത്തു​നി​ന്ന പ്ലാ​വ് മ​റി​ഞ്ഞു വീ​ണ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ റോ​ഡ​രി​കി​ല്‍ നി​ന്ന ബ​ദാം മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ നി​ര​വ​ധി വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

മാ​ന്നാ​ര്‍: മ​ര​ങ്ങ​ള്‍ വീ​ണ​തി​നെ ത്തു​ട​ര്‍​ന്ന് വൈ​ദ്യു​ത​ബ​ന്ധം ത​ക​രു​ക​യും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. മാ​ന്നാ​ര്‍ കു​ട്ട​മ്പേ​രൂ​ര്‍ തൈ​വി​ള കോ​ള​നി​ക്കു സ​മീ​പം ആ​ഞ്ഞി​ലി മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് ര​ണ്ടു വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞുവീ​ണു. ഇ​ന്ന​ലെ നാ​ല​ര​യോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ കു​ട്ട​മ്പേ​രൂ​ര്‍ അ​ഭി​ന​ന്ദ​ന​ത്തി​ല്‍ ആ​ര്‍. അ​നീ​ഷി​ന്‍റെ പു​രി​ട​ത്തി​ലെ ആ​ഞ്ഞി​ലി മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. ഈ ​സ​മ​യം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​രു​മ​ല​യി​ല്‍ കു​റു​മ്പേ​ശ്വ​രം ഭാ​ഗ​ത്ത് മ​ര​ങ്ങ​ള്‍ വൈ​ദ്യു​ത ലൈ​നി​ല്‍ വീ​ണ് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു.

സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു

അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. ക​രു​മാ​ടി കെ. ​കെ. കു​മാ​ര​പി​ള്ള സ്മാ​ര​ക ഗ​വ. ഹൈ​സ്കൂളി​ന്‍റെ കി​ഴ​ക്ക് വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തിന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് മേ​ൽ​ക്കൂ​ര​യി​ലെ സീ​ലിം​ഗും ഓ​ടു​ക​ളും ത​ക​ർ​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തി​നെതു​ട​ർ​ന്ന് കു​ട്ടി​ക​ളെ നേ​ര​ത്തെ വി​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ തേ​ക്കു​മ​രം ക​ട​പു​ഴ​കി 11 കെ.​വി. ലൈ​നു മു​ക​ളി​ലേ​ക്കു വീ​ണു. വൈ​ദ്യു​തി മു​ട​ങ്ങി. പു​ത്ത​ൻ​കാ​വ് ഇ​ട​നാ​ട് റോ​ഡി​ൽ ഇ​ട​നാ​ട് പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ പ​റ​മ്പി​ൽനി​ന്ന തേ​ക്ക് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​രി​ൽനി​ന്നും അ​ഗ്നി​ശ​മ​നസേ​ന എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റി​യ​ത്. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​തി​നെ​ത്തു​ട​ന്ന് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു.