ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആലപ്പുഴ ജില്ലാ വ്യാപാര ഭവന് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. നാലു നിലകളിലായി ഏകദേശം പതിനായിരം ചതുരശ്ര അടിയില്‍ പണികഴിപ്പിച്ചിട്ടുള്ള മന്ദിരം വ്യാപാരികള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും പ്രയോജനപ്രദമായ മന്ദിരമായി നിലകൊള്ളുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
ഓഫീസ് മുറികള്‍, എക്സിക്യൂട്ടീവ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് കിഴക്കിന്റെ വെനീസായ ആലപ്പുഴക്ക് തിലകക്കുറിയായി മാറിയ ജില്ലാ വ്യാപാരഭവന് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ വി. സബില്‍രാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ട്രഷറര്‍ എസ്. ദേവരാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. തോമസുകുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്, കെ.വി. അബ്ദുള്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിമാരായ ബാബു കോട്ടയില്‍, സണ്ണി പൈമ്പിള്ളില്‍, വി.എം. ലത്തീഫ് ,സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ എ.ജെ. റിയാസ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രന്, ജില്ലാ ഭാരവാഹികളായ വര്‍ഗീസ് വല്യാക്കല്‍, കെ.എസ്. മുഹമ്മദ്, ഹരിനാരായണന്, ആര്. സുഭാഷ്, പ്രതാപന് സൂര്യാലയം, എ.എം. ഷെരീഫ്, എ.കെ. ഷംസുദീന്‍, അശോകപ്പണിക്കര്‍, മുസ്തഫ റാവുത്തര്‍, ഏബ്രഹാം പറമ്പില്‍, കെ.എന്‍. അനിരുദ്ധന്, വേണുഗോപാലക്കുറുപ്പ്, പി.സി. ഗോപാലകൃഷ്ണന്, നസീര്‍ പുന്നക്കല്‍, ഐ. ഹലീല്‍, മുഹമ്മദ് നജീബ്, ടി.ഡി. പ്രകാശന്, ജി. മണിക്കുട്ടന്, ജേക്കബ് വി. സ്കറിയ, റഷീദ് പടിപ്പുരക്കല്‍, നില് എസ്. അമ്പിളി, സുനീര്‍ ഇസ്മയില്‍, ബി. മെഹബൂബ്, ജോസഫ് ഫ്രാന്‍സിസ്, ജോസ് കൂമ്പയില്‍, സിനില്‍ സബാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഹരി നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.