റാ​ന്നി ബ്ലോ​ക്കുപ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ വൈ​ദ്യു​തിപോ​സ്റ്റ് ഇ​ടി​ച്ചുതെ​റി​പ്പി​ച്ചു
Wednesday, June 26, 2024 4:18 AM IST
റാ​ന്നി: ബ്ലോ​ക്കുപ​ടി​ക്ക് സ​മീ​പം മാ​രു​തി വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് 33 കെ​വി വൈ​ദ്യു​ത​ലൈ​നി​ന്‍റെ പോ​സ്റ്റ് ഇ​ടി​ച്ചി​ട്ടു. വൈ​ദ്യു​തി പോ​സ്റ്റ് താ​ഴെ വീ​ണ​തോ​ടെ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​ പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45 നാ​ണ് അ​പ​ക​ടം. ചെ​ങ്കോ​ട്ട​യി​ൽനി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ചെ​ങ്കോ​ട്ട സ്വ​ദേ​ശി മ​ണി​യ​ൻ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

വൈ​ദ്യു​തത്തൂ​ണ് എ​ൽ​റ്റി ലൈ​നി​ൽ വീ​ണ​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി​യും നി​ല​ച്ചു. വാ​ഹ​ന​ങ്ങ​ൾ മു​ണ്ട​പ്പു​ഴ - വ​യ​ലാ​റോ​ഡ്, വൈ​ക്കം തി​രു​വാ​ഭ​ര​ണ റോ​ഡു​ക​ളി​ലൂ​ടെ താ​ത്കാ​ലി​ക​മാ​യി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യി വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യി​രി​ക്ക​വേ​യാ​ണ് 33 കെ​വി ലൈ​നി​ൽ ത​ട​സം നേ​രി​ട്ട​ത്. പു​തി​യ പോ​സ്റ്റ് സ്ഥാ​പി​ച്ച് ത​ട​സ​ങ്ങ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ക്കി.