ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന പ​ത്ത​നം​തി​ട്ട​യി​ല്‍
Wednesday, June 26, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി 35 അം​ഗ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി. ടീം ​ക​മാ​ൻഡര്‍ വൈ. ​പ്ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് ആ​ര​ക്കോ​ണം നാ​ലാം ബ​റ്റാ​ലി​യ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് തി​രു​വ​ല്ല​യി​ല്‍ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​മാ​ണ് സേ​ന ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര, ക​ട​പ്ര, നി​ര​ണം വി​ല്ലേ​ജു​ക​ളി​ലെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​താ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.തി​രു​വ​ല്ല​ ഡി​ടിപി​സി സ​ത്രം കോം​പ്ല​ക്സാ​ണ് സം​ഘ​ത്തി​ന്‍റെ ബേ​സ് ക്യാ​മ്പ്.