തിരുവല്ല: ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ ചലനാത്മക നിഴലായിരുന്നു യാക്കോബ് മാർ തെയോഫിലോസ് എന്ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും ആയിരുന്ന യാക്കോബ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ 68-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെയും കോട്ടയം മേഖലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന തീർത്ഥാടനപദയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
ഇന്നലെ രാവിലെ ഒളശയിൽ ജന്മഗൃഹത്തിൽനിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണം വാകത്താനം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ എത്തുകയും തുടർന്ന് അതിഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുര്‍ബാന അർപ്പിക്കുകയും ശേഷം ഉച്ചയ്ക്ക് 1.15 ഓടെ ആരംഭിച്ച പദയാത്ര വൈകിട്ട് ആറിന് മാര്‍ തെയോഫിലോസ് പിതാവ് അന്ത്യവിശ്രമംകൊള്ളുന്ന തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിലെ കബർ ചാപ്പലിൽ എത്തിച്ചേർന്നു.
തുടര്‍ന്ന് പിതാവിന്റെ കബറിടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ധൂപപ്രാർഥന നടത്തി.
തിരുവല്ല അതിഭദ്രാസന മുഖ്യവികാരി ജനറൽ മോൺ. ഡോ. ഐസക്ക് പറപ്പള്ളിൽ, എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, പ്രസിഡന്റ് സിറിയക് വി. ജോൺ, എംസിവൈഎം കോട്ടയം മേഖലാ പ്രസിഡന്റ് ജോഷി ജോസഫ്,
ഡയറക്ടർ ഫാ. സ്റ്റാൻലി തെങ്ങുവേലിൽ അസി.ഡയറക്ടർ ഫാ. ഫിലിപ്പ് മങ്ങാട്ടേത്ത്, മേഖലാ വികാരി ഫാ. വർഗീസ് പള്ളിക്കൽ, വികാരി ജനറൽ മോൺ. വർഗീസ് മരുതൂർ, എംസിസിഎൽ കോട്ടയം മേഖലാ ഡയറക്ടർ ഫാ. ഡേവിഡ് ചെരിവുവിളയിൽ ഒ.ഐ.സി, അസി. ഡയറക്ടർ ഫാ. തോമസ് പട്ടശേരിൽ,
എംസിഎ കോട്ടയം മേഖലാ ഡയറക്ടർ ഫാ. രഞ്ജിത്ത് ആലുങ്കൽ, എംസിഎ മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോൺ, എംസിഎ അതിഭദ്രാസന പ്രസിഡന്റ് ഷിബു ചുങ്കത്തിൽ, മാതൃസമാജം കോട്ടയം മേഖല ഡയറക്ടർ ഫാ. സ്കറിയാ വട്ടയ്ക്കാട്ടുകാലയിൽ, മേഖലാ പ്രസിഡന്റ് സാലിമ തോമസ്, കൺവീനർ എജി പറപ്പാട്ട്,
എംസിവൈഎം ജനറൽ സെക്രട്ടറി ഷെറിൻ കാരിക്കോട്ട്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് അലീനാ മരിയ, അഡ്വ. ജിബിൻ, സെക്രട്ടറി നീതു മാത്യു, സനൽ സാം, യൂത്ത് കോ-ഓർഡിനേറ്റർ സിസ്റ്റർ അലീന എസ്ഐസി എന്നിവ൪ നേതൃത്വം നൽകി.