കോന്നി: ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലെ വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു. എക്സലൻസ് 2 കെ 24 ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളേയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് ആദരിച്ചത്.
അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി കെ. ശമുവേൽ, പ്രീജ പി. നായർ, വൈസ് പ്രസിഡന്റ് കെ. ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു പുതുക്കുളം, സാജു മണിദാസ്, തോമസ് കാലായിൽ, വി.വി. സത്യൻ, ഷീല കുമാരി ചാങ്ങയിൽ, സുലേഖ ടീച്ചർ, ഷീജ രതീഷ്, സുമ രാജശേഖരൻ, വളർമതി,
തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജീവ്, സംഘാടക സമിതി ചെയർമാൻ കെ.പി. ശിവദാസ്, ആർ. ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അസിസ്റ്റന്റ് ഡോ. റോണി ജയിൻ രാജു കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.