വെ​ള്ള​ത്തി​ൽ വീണ യുവാവിനായി തെരച്ചിൽ
Monday, June 24, 2024 4:57 AM IST
തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ൽ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണ യു​വാ​വി​നെ കാ​ണാ​താ​യി. ഇ​ര​വി​പേ​രൂ​ർ ഒ​ന്നാം വാ​ർ​ഡ് പ്രീ​യ മ​ഹ​ലി​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​ദീ​പ് എ​സ്. നാ​യ​ർ (47) ആ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ന് ​വ​ള്ളം​കു​ളം പൂ​വ​പ്പു​ഴ ക​ട​വി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ പ്ര​ദീ​പ് മു​ഖം ക​ഴു​കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് സ്‌​കൂ​ബാ ഡൈ​വിം​ഗ് ടീ​മും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്ക് കൂ​ടി​യ​തി​നാ​ൽ വൈ​കി​ട്ട് ആ​റു​വ​രെ സം​ഘം തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നു ​രാ​വി​ലെ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.