പെ​രു​നാ​ട്ടി​ല്‍ പു​തി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​മു​ച്ച​യം ഒ​രു​ങ്ങു​ന്നു
Monday, June 24, 2024 4:41 AM IST
റാ​ന്നി: പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി നി​ര്‍​മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. 1.46 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​റ​യി​ല്‍ ടൈ​ല്‍ പാ​കു​ന്ന ജോ​ലി​ക​ളും, വ​യ​റിം​ഗ്, പ്ലം​ബിം​ഗ്, ഫ​ര്‍​ണി​ച്ച​ര്‍ എ​ന്നി​വ​യു​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ​മു​ച്ച​യ​ത്തോടു ചേ​ര്‍​ന്ന് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ്ഥി​തി ചെ​യ്തി​രു​ന്നി​ട​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പെ​രു​നാ​ട്ടി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്കു​മ്പോ​ള്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം. പി​ന്നീ​ട് പെ​രു​നാ​ട് ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. തു​ട​ര്‍​ന്ന് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു ചേ​ര്‍​ന്ന് കു​ടും​ബ​ശ്രീ​ക്കാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി.

കൂ​നം​ക​ര​യി​ല്‍ റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത മി​ച്ച​ഭൂ​മി​യി​ല്‍ 30 സെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നു കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ പി​ന്നീ​ട് വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കൈ​മാ​റ്റ​വും നി​ര്‍​മാ​ണ​വും ന​ട​ന്നി​ല്ല. നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ല​വി​ല്‍ കെ​ട്ടി​ടം പ​ണി പു​രോ​ഗ​മി​ക്കു​ന്ന സ്ഥ​ലം പ​ഞ്ചാ​യ​ത്ത് വി​ട്ടു​കൊ​ടു​ത്ത​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍

പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗ്രൗ​ണ്ട് ഫ്‌​ളോ​റി​ല്‍ പാ​ര്‍​ക്കിം​ഗ്, ടോ​യ്‌​ല​റ്റ് എ​ന്നി​വ​യാ​കും ഉ​ണ്ടാ​കു​ക, ഒ​ന്നാം​നി​ല​യി​ല്‍ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കും. എ​സ്എ​ച്ച്ഒ​യു​ടെ മു​റി, ലോ​ക്ക​പ്പ് ഉ​ള്‍​പ്പെടെ ഇ​വി​ടെ​യാ​കും.

മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ വി​ശ്ര​മ മു​റി​യും ഡൈ​നിം​ഗ് റൂ​മും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ്. കേ​ര​ള പോ​ലീ​സ് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല.