സാം​ബ​ശി​വ​ന്‍ ഗ്രാ​മ ജീ​വി​ത​ത്തെ ത്രസി​പ്പി​ച്ച ക​ലാ​കാ​ര​ന്‍: മ​ന്ത്രി ചി​ഞ്ചുറാ​ണി
Wednesday, November 13, 2024 6:40 AM IST
ച​വ​റ: സാം​ബ​ശി​വ​ന്‍ ഗ്രാ​മ ജീ​വി​ത​ത്തെ ത്ര​സി​പ്പി​ച്ച ക​ലാ​കാ​രാ​നാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് വി. ​സാം​ബ​ശി​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍, കേ​ര​ള സാം​സ്‌​കാ​രി​ക വ​കു​പ്പ് എ​ന്നി​വ​യു​ടെ സംയുക്താഭിമു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന സാം​ബ​ശി​വ​ന്‍ ഗ്രാ​മോ​ത്സ​വം ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ ക​ഥാ​പ്ര​സം​ഗം എ​ന്ന ക​ല​യു​മാ​യി ന​ട​ന്ന് ന​വോ​ഥാ​ന പ്ര​ക്രിയ​യെ ത്വ​ര​ിത​പ്പെ​ടു​ത്തി എ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ച​ട​ങ്ങി​ല്‍ ആ​ര്‍.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി .ഷാ​ജി എ​സ്. പ​ള്ളി​പ്പാ​ട​ന്‍,ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍. പ്രഫ.വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്‍,ആ​ര്‍.​സ​ന്തോ​ഷ്, എം.​എ​സ് .പ്ര​ശാ​ന്ത കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ബി.​കെ വി​നോ​ദ്, കു​രീ​പ്പു​ഴ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ർ ക​വി​ത​ക​ളും ചൊ​ല്ലി.​കാ​ഥി​ക​രാ​യ വി​നോ​ദ് ച​മ്പ​ക്ക​ര,സൂ​ര​ജ് സ​ത്യ​ന്‍ എ​ന്നി​വ​ര്‍ ക​ഥാ​പ്ര​സ​ംഗ​വും അ​വ​ത​രി​പ്പി​ച്ചു