ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം; ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Wednesday, October 2, 2024 6:11 AM IST
കു​ണ്ട​റ: ന​മ്മു​ടെ സ​മൂ​ഹ​ത്തെ കാ​ർ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി എ​ന്ന മ​ഹാ​വി​പ​ത്തി​നെ ചെ​റു​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ​യും ഈ​സ്റ്റ് ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യില​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി.

കി​ഴ​ക്കേ​ക​ല്ല​ട സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു ആ​ചാ​രി റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. വ​ലി​യ​വി​ള ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. കി​ഴ​ക്കേ​ക​ല്ല​ട സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യാ​ദേ​വി മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ സു​മി ജി.​ഉ​ണ്ണി, വൈ​സ്.​പ്രി​ൻ​സി​പ്പ​ൽ ഷീ​ജ മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ഫ്ലാ​ഷ് മോ​ബ്ക​ളും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ഹൗ​സു​ക​ളി​ലെ​വി​ദ്യാ​ർ​ഥിക​ൾ അ​ധ്യാ​പ​ക​ർ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.