ഗാ​ന്ധി​ഭ​വ​നി​ല്‍ വ​യോജ​ന​ ദി​നാ​ച​ര​ണം
Wednesday, October 2, 2024 6:05 AM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​ദി​നാ​ച​ര​ണ​വും 'ഗാ​ന്ധി​ഭ​വ​ന്‍ സ്നേ​ഹ​പ്ര​യാ​ണം' പ​ദ്ധ​തി​യു​ടെ 830-ാം ദി​ന സം​ഗ​മ​വും കൊ​ല്ലം എ​ഡി​എം ജി. ​നി​ര്‍​മല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ധി​ക​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

തൃ​ശൂ​ര്‍ സ്വ​ദേ​ശി എം. ​രാ​ജ​ന്‍ (74), പാ​ലാ സ്വ​ദേ​ശി പൊ​ന്ന​മ്മ (86) എ​ന്നി​വ​രെ​യാ​ണ് രാ​ജാ​വും രാ​ജ്ഞി​യു​മാ​യി തെര​ഞ്ഞെ​ടു​ത്ത​ത്. എഡിഎം ഇ​രു​വ​ര്‍​ക്കും ചെ​ങ്കോ​ലും കി​രീ​ട​വും സ​മ്മാ​നി​ച്ച് ആ​ദ​രി​ച്ചു. വ​യോ​ധി​ക​രാ​യ ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളെ പു​ഷ്പ​ഹാ​ര​മ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജോ​ണ്‍ ഡാ​നി​യേ​ല്‍ മു​ഖ്യ​സാ​ന്നി​ധ്യമാ​യി. ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ് ,

അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍ ,ഗാ​ന്ധി​ഭ​വ​ന്‍ ട്ര​സ്റ്റി പ്ര​സ​ന്നാ രാ​ജ​ന്‍, അ​ക്കൗ​ണ്ട്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​ഉ​ദ​യ​കു​മാ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബി. ​ശ​ശി​കു​മാ​ര്‍, ജ​ന​റ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ജി. ​നാ​ഥ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ബി. ​മോ​ഹ​ന​ന്‍, പ​ത്ത​നാ​പു​രം ഡി​വൈ​ന്‍ ലോ ​കോ​ളജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സു​ഷാ​ന്ത് ച​ന്ദ്ര​ന്‍, ലോ ​കോ​ളജ് വി​ദ്യാ​ര്‍​ഥിക​ളും പ​ങ്കെ​ടു​ത്തു.