കുണ്ടറ: കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റുമലയിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ചിറ്റുമല കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. മുൻ ഡിസിസി ജനറൽ സെക്രട്ടി കല്ലട വിജയൻ ഗാന്ധി ജയന്തി സന്ദേശം നൽകി. കോശി അലക്സ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചന്ദ്രൻ കല്ലട, കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്, ബിജു ചിറ്റുമല, സൈമൻ വർഗീസ്, നകുല രാജൻ, ജോർജ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി, ഗോപാലകൃഷ്ണപിള്ള, വിജയമ്മ , റോയി, ജിതിൻ, സിന്ദു പ്രസാദ്, അഖിലേഷ്, ക്യാപ്റ്റൻ വർഗീസ്, ചന്ദ്ര സേനൻ, ഷാജി മുട്ടം, പ്രദീപ്, ജോയി, ബിജു, ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.