ആ​ശ്ര​ാമം ലി​ങ്ക് റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ : പ​ണി​പൂ​ർ​ത്തി​യാ​ക്കു​ന്നതോ​ടു​കൂ​ടി ലി​ങ്ക് റോഡ് പാ​ല​വും തു​റ​ന്നു​കൊ​ടു​ക്കും
Wednesday, October 2, 2024 6:05 AM IST
കൊല്ലം: ആ​ശ്രാ​മം ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ​ന്ദ​ർ​ശി​ച്ച് എം .​മു​കേ​ഷ് എം​എ​ൽ​എ നി​ർ​മാണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

കെ​എ​സ്ആ​ർ​ടി​സി​യും ബി​വ​റേ​ജ​സും വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ൽ ഓ​ട​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും നി​ർ​മാണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന് തീരു​മാ​നി​ച്ച പ്ര​കാ​ര​മു​ള്ള പ്ര​വ​ർ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
കാ​യ​ലി​ന് സ​മാ​ന്ത​ര​മാ​യു​ള്ള 570 മീ​റ്റ​ർ നീ​ള​മു​ള്ള ഓ​ട​യു​ടെ നി​ർ​മ്മാ​ണം അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും.

ഓ​ട നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം മ​ണി​ച്ചി​തോ​ട് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ ചേ​രു​ന്ന ക​ൾ​വേ​ർ​ട്ട് ഉ​യ​രം കൂ​ട്ടി പു​ന​ർ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്തി​യും നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പൊ​ളി​ച്ച് നീ​ക്കി ജി​യോ സെ​ൽ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടി ഉ​പ​യോ​ഗി​ച്ച് ബി​എം ആ​ന്‍​ഡ് ബിസി നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ളും ന​ട​ക്കും.

മു​നീ​ശ്വ​ര​ൻ കോ​വി​ൽ ജം​ഗ്ഷ​നും ഫ്ലൈ ​ഓ​വ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ജം​ഗ്ഷ​നും ന​വീ​ക​രി​ച്ച്‌ ക്ര​മീ​ക​രി​ക്കും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ത​യും മീ​ഡി​യ​നി​ൽ ഇ​ല​ക്ട്രി​ക് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും.

10 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം മു​ഖേ​ന​യാ​ണ് പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബ​ഗോ​റ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് നി​ർമാ​ണ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ലി​ങ്ക് റോ​ഡ് ജ​നു​വ​രി മാ​സ​ത്തോ​ടു​കൂ​ടി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു ന​ൽ​കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഡി .​സാ​ബു, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ,ബെ​ഗോ​റാ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.