കൊ​ട്ടി​യം ഹോളി​ക്രോസിൽ സൗ​ജ​ന്യ ഹൃ​ദ്രോഗ നി​ർ​ണയ ക്യാ​മ്പ് ന​ട​ത്തി
Wednesday, October 2, 2024 6:05 AM IST
കൊട്ടിയം: ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യം ഹോ​ളി​ക്രോ​സ്ആ​ശു​പ​ത്രി​യി​ൽ " യൂ​സ് ഹാ​ർ​ട്ട് ഫോ​ർ ആ​ക്ഷ​ൻ " എ​ന്ന പ്ര​മേ​യ​ത്തെ ആ​ധാ​ര​മാ​ക്കി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ്ര​സ്തു​ത ച​ട​ങ്ങ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ദീ​പ്തി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ ഇ​ന്‍റ​ർ​വെ​ൺ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ​. ജോ​സി ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, ഡോ​. അ​രു​ൺ പ്ര​താ​പ് ഹൃ​ദ്രോ​ഗ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​യി​ച്ചു.

നേ​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിക​ൾ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​കം സിപിആ​ർ പ​രി​ശീ​ല​ന​വും ന​ൽ​കി. ജീ​വി​ത ശൈ​ലി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും ഹാ​ർ​ട്ട് അ​റ്റാ​ക്കി​നും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യ്ക്കും ശേ​ഷം ശ്ര​ദ്ധി​ക്കേ​ണ്ട ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ര​ണ്ടാം വ​ർ​ഷ ബി ​എ​സ്സി ​നേ​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിനി​ക​ൾ വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണയ ക്യാ​മ്പി​ൽ ഇസി​ജിടെ​സ്റ്റും വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.