സ്കൂ​ൾ വ​ള​പ്പി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു
Wednesday, October 2, 2024 6:05 AM IST
കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ൾ വ​ള​പ്പി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​പ​ക​ടം. സ്കൂ​ൾ സ​മ​യ​മ​ല്ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ൽ നി​ന്ന കൂ​റ്റ​ൻ പാ​ഴ്മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്.​കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്നം മെ​മ്മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വ​ള​പ്പി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. പു​ല​ർ​ച്ചെ നാലിനാണ് മ​രം ക​ട​പു​ഴ​കി​യ​ത് .സ്കൂ​ളി​ന്‍റെ . ചു​റ്റു​മ​തി​ലും ശൗ​ചാ​ല​യ​വും ത​ക​ർ​ന്നു.​സ്കൂ​ൾ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഷെ​ഡും ത​ക​ർ​ന്നി​ട്ടു​ണ്ട്.

അ​പ​ക​ട​കാ​രി​ക​ളാ​യ പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. റെ​യി​ൽ​വേ മ​ധു​ര ഡി​വി​ഷ​ൻ മാ​നേ​ജ​ർ​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഒ​രു ന​ട​പ​ടി​യും റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യില്ല. ഇ​ത്ത​രം അ​പ​ക​ട​കാ​രി​ക​ളാ​യ മ​ര​ങ്ങ​ൾ ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.