ചേ​കാ​ടി​യി​ൽ പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, September 18, 2024 5:35 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​ന​ട​ത്തും. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ടി.​വി. സി​ജി​മോ​ൾ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു തോ​ണി​ക്ക​ട​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​റി​നീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

കെ​ട്ടി​ടം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും വാ​ർ​ഷി​കാ​ഘോ​ഷം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട​വും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും ഒ​രു​ക്കി​യ​ത്. 1924ൽ ​ആ​രം​ഭി​ച്ച​താ​ണ് ചേ​കാ​ടി​യി​ലെ വി​ദ്യാ​ല​യം.