റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, September 18, 2024 5:26 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ൽ വ​ടാ​ന​ക്ക​വ​ല മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ ഭാ​ഗ​ങ്ങ​ളി​ൽ പ​ലേ​ട​ത്തും വ​ൻ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​വും ചാ​ച്ചി​ക്ക​വ​ല, മാ​ട​ൽ, പെ​രി​ക്ക​ല്ലൂ​ർ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കു​ഴി​ക​ളി​ൽ​ച്ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ൽ അ​ധി​ക​വും. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പൊ​തു​മ​രാ​മ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കു കൂ​സ​ലി​ല്ല. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ഇ​നി​യും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പെ​രി​ക്ക​ല്ലൂ​രി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ തീ​രു​മാ​നം.