ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് കെ​എ​സ്‌​യു
Tuesday, June 25, 2024 7:45 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പ്ല​സ് വ​ണ്ണി​ന് സീ​റ്റ് ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ന്ത​രം സ​മ​ര​ങ്ങ​ൾ ചെ​യ്തി​ട്ടും സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​ത്ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ കോ​ലം കെ​ട്ടി​ത്തൂ​ക്കി​യി​ട്ടാ​ണ് ക​ത്തി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗൗ​തം ഗോ​കു​ൽ​ദാ​സ്, അ​തു​ൽ തോ​മ​സ്, രോ​ഹി​ത് ശ​ശി, അ​സ്ലം ഷേ​ർ​ഖാ​ൻ, അ​ന​ന്ത പ​ത്മ​നാ​ഭ​ൻ, യാ​സീ​ൻ പ​ഞ്ചാ​ര, അ​ക്ഷ​യ്, ആ​ൽ​ഫി​ൻ ദേ​വ​സ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.