അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍ ഖ​ന​നം: വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ലു​ള്‍​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി
Friday, November 1, 2024 1:19 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ലും മ​ണ്ണും ഖ​ന​നം ചെ​യ്തു​വെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ന​ല്‍​കി​യ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കെ​തി​രേ ആ​രം​ഭി​ച്ച വ​കു​പ്പു​ത​ല ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ചു. അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്നു​വെ​ന്നു വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​യെ​ങ്കി​ലും ആ​രു​ടെ കാ​ല​ത്താ​ണ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തും കു​റ്റാ​രോ​പി​ത​രു​ടെ വാ​ദ​ങ്ങ​ളും ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ചാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​പേ​ക്ഷി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മേ​ല്‍​മു​റി വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ ന​ട​ന്ന അ​ന​ധി​കൃ​ത ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ലീം സ​ദാ​ന​ന്ദ​ന്‍, നി​ല​വി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ.​പി. സി​ന്ധു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ത​ല ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ത​ങ്ങ​ളു​ടെ കാ​ല​ത്ത് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ഇ​രു​വ​രും ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടും ജീ​വ​ന​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​മ​യ​ത്ത് സി​ന്ധു​വാ​യി​രു​ന്നു മേ​ല്‍​മു​റി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍. ക​ള​ക്ട​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ സി​ന്ധു​വി​ന്‍റെ കാ​ല​യ​ള​വി​ല്‍ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും മൂ​ന്നു വ​ര്‍​ഷം മു​ന്‍​പു അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്ന​ത് ആ​രു​ടെ കാ​ല​ത്താ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നെ​തി​രേ മേ​ല്‍​മു​റി വി​ല്ലേ​ജ് വി​ല്ലേ​ജി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്. ഏ​ത് ജീ​വ​ന​ക്കാ​രാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്ന സ​മ​യ​ത്ത് മേ​ല്‍​മു​റി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നു വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്നു ക​ള​ക്ട​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് സം​ശ​യ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.

കു​ന്നു​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്തി വ​യ​ലു​ക​ളും ച​തു​പ്പു​ക​ളും നി​ര​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് അ​ധി​കൃ​ത​ര്‍ മേ​ല്‍​മു​റി വി​ല്ലേ​ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ലീം സ​ദാ​ന​ന്ദ​ന്‍ 2018 ജൂ​ലൈ മു​ത​ല്‍ 2019 മേ​യ് വ​രെ​യും എ.​പി. സി​ന്ധു വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ​ത് 2019 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണെ​ന്നു​മാ​ണ് മ​ല​പ്പു​റം ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ന്ന​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നു വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ല്‍ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് വ​സ്തു​ത​ക​ള്‍​ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നു ക​ണ്ട് ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്കും അ​നു​കൂ​ല​മാ​യ റി​പ്പോ​ര്‍​ട്ടാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റും സ​മ​ര്‍​പ്പി​ച്ച​ത്.

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്ന നി​ല​യി​ല്‍ എ.​പി. സി​ന്ധു​വി​ന്‍റെ സേ​വ​നം സം​ബ​ന്ധി​ച്ച് ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ഉ​ള്ള​തെ​ന്നും അ​വ​ര്‍ മ​നഃ​പൂ​ര്‍​വം അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നു കൂ​ട്ടു​നി​ന്നു​വെ​ന്നു ക​രു​താ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന കാ​ര്യ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​താ​ത് അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള പോ​ലീ​സ്, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി തു​ട​ങ്ങി​യ മ​റ്റു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മു​ണ്ടെ​ന്നി​രി​ക്കെ, ഒ​രു പൊ​തു​ജ​ന പ​രാ​തി പോ​ലും ല​ഭി​ക്കാ​ത്ത​താ​യി പ​റ​യ​പ്പെ​ടു​ന്ന കേ​സി​ല്‍ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​മെ​ന്നു​മാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് വ​കു​പ്പു ത​ല ന​ട​പ​ടി​യി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി​യ​ത്.