അ​സ​റ്റ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ പേ​രാ​മ്പ്ര​യി​ൽ
Thursday, October 31, 2024 12:59 AM IST
പേ​രാ​മ്പ്ര: അ​സ​റ്റ് പേ​രാ​മ്പ്ര (ആ​ക്‌​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് എം​പ​വ​ർ​മെ​ന്‍റ് ട്ര​സ്റ്റ്) സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ൺ​ക്ലേ​വി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് പേ​രാ​മ്പ്ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഡോ. ​ശ​ശി​ത​രൂ​ർ എം​പി നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​സ​റ്റ് ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, ഭാ​ര​വാ​ഹി​ക​ളാ​യ ന​സീ​ർ നൊ​ച്ചാ​ട്, യു.​സി. ഹ​നീ​ഫ, ചി​ത്ര​രാ​ജ​ൻ, സൗ​ദ റ​ഷീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഡോ. ​എം.​കെ. മു​നീ​ർ എം​എ​ൽ​എ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ൽ കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ ഭി​ന്ന​ശേ​ഷി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് അ​വാ​ർ​ഡ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച പി​ടി​എ​ക്കും സെ​ക്ക​ൻ​ഡ​റി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​രം ന​ൽ​കും.

പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യു​മാ​ണ് പു​ര​സ്കാ​രം. മു​ൻ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ, ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ബാ​ല​ച​ന്ദ്ര​ൻ, മ​ല​പ്പു​റം വി​ജ​യാ​ഭേ​രി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​സ​ലിം, ബി​ന്നി സാ​ഹി​ത് എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പേ​രാ​മ്പ്ര​യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​സ​റ്റ് ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.