ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​രം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, October 31, 2024 12:59 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ​യും കേ​ര​ള നോ​ള​ജ് മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന സ​മ​ന്വ​യം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല മേ​ള ജി​ല്ല​യി​ൽ ന​വം​ബ​ർ അ​വ​സാ​ന​വാ​രം സം​ഘ​ടി​പ്പി​ക്കും. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ​ന്വ​യം ആ​ലോ​ച​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ അം​ഗം പി. ​റോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മ​ന്വ​യം ജി​ല്ലാ​ത​ല പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​പി. അ​ബ്ദു​ള്‍ റ​സാ​ഖ് ക​ണ്‍​വീ​ന​റാ​യും ജോ​സ് പ്ര​കാ​ശ് ആ​ന്‍റ​ണി ചെ​യ​ര്‍​മാ​നാ​യും പി.​കെ. അ​ബ്ദു​ള്‍ ല​ത്തീ​ഫ്, കെ.​കെ. ഷ​മീം എ​ന്നി​വ​ർ വൈ​സ് ചെ​യ​ര്‍​മാ​ൻ​മാ​രാ​യും എ.​എ​ക്‌​സ്. നൈ​ജു, ജോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യു​മു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

യോ​ഗ​ത്തി​ൽ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണോ​മി റീ​ജി​യ​ണ​ല്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡ​യാ​ന ത​ങ്ക​ച്ച​ന്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ എം.​പി. റെ​ഫ്സീ​ന, ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​പി. അ​ബ്ദു​ള്‍ റ​സാ​ഖ്, ജി​ല്ല​യി​ലെ വി​വി​ധ ന്യൂ​ന​പ​ക്ഷ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

18 നും 50 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ത​ര മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​പു​ല​മാ​യ തൊ​ഴി​ൽ ര​ജി‌​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സ​മ​ന്വ​യം ന​ട​ത്തു​ന്ന​ത്.