വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, October 30, 2024 8:05 AM IST
പേ​രാ​മ്പ്ര: കാ​വും​ത​റ​യി​ലെ പ്ര​വാ​സി​യു​ടെ വീ​ട് ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പേ​രാ​മ്പ്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ല്‍ പാ​റ​യി​ല്‍ മു​സ്ത​ഫ എ​ന്ന മു​ത്തു​വാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ട്ടു​കാ​ര്‍ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ സ​മ​യം രാ​ത്രി വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്രി​ല്ല് പൊ​ട്ടി​ക്കു​ക​യും ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ലും മ​റ്റും സൂ​ക്ഷി​ച്ച 26 ഓ​ളം പ​വ​ന്‍ സ്വ​ര്‍​ണ​വും 60,000 രൂ​പ​യും ക​ള​വു ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ഇ​യാ​ള്‍ കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സം​ശ​യം. ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ത്തു​വി​നെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി നി​ധി​ന്‍​രാ​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ഐ ജം​ഷി​ദ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.