തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി​ന്തുണക്കാ​യി സി​പി​എം നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി: അ​മീ​ര്‍
Wednesday, October 30, 2024 8:05 AM IST
കോ​ഴി​ക്കോ​ട്: വി​വി​ധ തെ​രെ​ഞ്ഞ​ടു​പ്പു​ക​ളി​ല്‍ പി​ന്തു​ണ തേ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് സി​പി​എം നേ​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​മീ​ര്‍ പി.​മു​ജീ​ബ് റ​ഹ്‌​മാ​ന്‍. 2011-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​പ്പു​ഴ ഗ​സ്റ്റ്ഹൗ​സി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ അ​ന്ന​ത്തെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​നും അ​ന്ന​ത്തെ അ​മീ​ര്‍ ആ​രി​ഫ​ലി​യു​മാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

2004-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2006-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2009-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തു​മു​ന്ന​ണി​യ്ക്കാ​ണ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പി​ന്തു​ണ ന​ല്‍​കി​യ​ത്. സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ ഒ​രി​ക്ക​ലും പി​ന്തു​ണ ന​ല്‍​കി​യി​ട്ടി​ല്ല. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്ക് ആ​ഗോ​ള ഭീ​ക​ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ത​ങ്ങ​ളു​മാ​യി സി​പി​എം ബ​ന്ധം പു​ല​ര്‍​ത്തി​യെ​ത​ന്ന് അ​മീ​ര്‍ ചോ​ദി​ച്ചു. സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടു ന​ട​ത്തി​യ പ്ര​സം​ഗം.

ത​ന്‍റെ കു​ടും​ബം അ​ക​പ്പെ​ട്ട പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​ന്‍ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി അ​പ​ക​ട​ക​ര​മാ​യ നീ​ക്കം മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ക​യാ​ണ്. എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​ത് എ​ന്തി​നാ​ണെ​ന്ന് ഇ​തു​വ​രെ വെ​ളി​പ്പെ​ട്ടി​ട്ടി​ല്ല. തൃ​ശൂ​ര്‍ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് ത്രി​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ പൂ​രം​ക​ല​ങ്ങി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന എ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ദ​നി തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യും ജ​യ​രാ​ജ​നും എ​ന്തി​നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി വേ​ദി പ​ങ്കി​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.