നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം: സ്‌​കി​ന്‍ ഗ്രൈ​ന്‍​ഡിം​ഗി​ന് ആ​ലോ​ച​ന; കോ​ഴി​ക്കോ​ട്ട് ആ​റു​പേ​ര്‍ ചി​കി​ത്സ​യി​ല്‍
Wednesday, October 30, 2024 8:05 AM IST
കോ​ഴി​ക്കോ​ട്: കാ​സ​ര്‍​കോ​ട് നീ​ലേ​ശ്വ​ര​ത്ത് ഉ​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് 101 പേ​ര്‍ 13 വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 80 പേ​ര്‍ വാ​ര്‍​ഡു​ക​ളി​ലും 21 പേ​ര്‍ ഐ​സി​യു​വി​ലു​മാ​ണ്. ഐ​സി​യു​വി​ല്‍ ഉ​ള്ള​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​വും ഏ​ഴു​പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ആ​റ് പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട്ടെ മിം​സ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​ല്‍ നാ​ലു​പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. നാ​ലു വ​യ​സു​ള്ള ഒ​രു കു​ട്ടി​യെ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ല്‍ ഉ​ള്ള​വ​രി​ല്‍ അ​റു​പ​ത് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ വ​രു​ണ്ട്. അ​വ​രു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്‌​കി​ന്‍ ഗ്രൈ​ന്‍​ഡിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണ്. സ​ര്‍​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി, പൊ​ള്ള​ല്‍ ചി​കി​ല്‍​സി​ക്കു​ന്ന നാ​ഷ​ണ​ല്‍ ബേ​ണ്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്.

എ​ല്ലാ സ​ഹാ​യ​വും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു. സ്‌​കി​ന്‍ ഗ്രൈ​ന്‍​ഡിം​ഗി​ന് എ​ല്ലാ​വി​ധ സൗ​ക​ര്യ​വും കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടെ​ങ്കി​ലും തൊ​ലി ദാ​നം ചെ​യ്യു​ക എ​ന്ന​ത് കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​ത്തി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ദാ​താ​വി​നെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു​കാ​ര​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ട് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് അ​വ​യ​വ​ങ്ങ​ളെ പോ​ലെ തൊ​ലി ദാ​നം ചെ​യ്യാ​ന്‍
കേ​ര​ള​ത്തി​ല്‍ ആ​ളു​ക​ള്‍ മു​ന്നോ​ട്ട് വ​രേ​ണ്ട​തു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ വ​ള​രെ ഗൗ​ര​വ​മാ​യി​ത്ത​ന്നെ ന​ട​ക്കു​ന്ന​താ​യി അ​റി​യി​ച്ച റ​വ​ന്യു മ​ന്ത്രി ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു​ണ്ട് എ​ന്ന് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ന്‍ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ത​ല​ത്തി​ലും ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​ഡി​എം ത​ല​ത്തി​ലും ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി രാ​ജ​ന്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ട അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​ഗ​വാ​സ്, മു​ന്‍ എം​പി ബി​നോ​യ് വി​ശ്വം എ​ന്നി​വ​ര്‍ മ​ന്ത്രി​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.