ഓ​മ​ശേ​രി​യി​ല്‍ ഗ്രൗ​ണ്ട് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Wednesday, October 30, 2024 8:05 AM IST
താ​മ​ര​ശേ​രി: ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ.​കെ. ഉ​ണ്ണി​മോ​യി സാ​ഹി​ബ് സ്മാ​ര​ക ഗ്രൗ​ണ്ടി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

മൂ​ന്ന് സ്റ്റെ​പ് ഗാ​ല​റി, ഫ്ല​ഡ് ലൈ​റ്റ്, ഫെ​ന്‍​സിം​ഗ്, മ​ഡ് കോ​ര്‍​ട്ട്, സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും വെ​വ്വേ​റെ ഡ്ര​സിം​ഗ് റൂ​മു​ക​ള്‍ തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് താ​ഴെ ഓ​മ​ശേ​രി ക​ല്‍​പ്പ​ള്ളി വ​യ​ലി​ല്‍ ഒ​രേ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള മൈ​താ​നം ന​വീ​ക​രി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ട​വ​ണ്ണ​പ്പാ​റ ബി​ക്‌​സ് ഡെ​വ​ല​പേ​ഴ്‌​സ് ക​മ്പ​നി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഗം​ഗാ​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ക​രു​ണാ​ക​ര​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് പി.​അ​ബ്ദു​ല്‍ നാ​സ​ര്‍, മു​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ സൈ​നു​ദ്ദീ​ന്‍ കൊ​ള​ത്ത​ക്ക​ര തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രൗ​ണ്ട് സ​ന്ദ​ര്‍​ശി​ച്ചു.