കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മണ്ഡലം വൈസ് പ്രസിഡന്റ് പയസ് വെട്ടിക്കാട്ട്, നേതാക്കളായ ജോസ് കോട്ടക്കുന്ന്, കെ.സി. മൊയ്തി, രാജു കിഴക്കേക്കര, ജോസ് കൂവണ്ണിൽ, മനോജ് ചേലാപറമ്പിൽ, സണ്ണി പ്ലാത്തോട്ടം എന്നിവർ പങ്കെടുത്തു.
തിരുവമ്പാടി: തിരുവമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. തിരുവമ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് ശ്രീവിദ്യ എരമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ടി.എൻ. സുരേഷ്, ബിജു എണ്ണാര്‍മണ്ണിൽ, ലിസി മാളിയേക്കൽ, രാജു പൈമ്പിള്ളി, രാമചന്ദ്രൻ കരിമ്പിൽ, ബിജു വർഗീസ്, ബഷീർ വടക്കാത്തറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോഴിക്കോട്: രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാതൃകാ ഭരണാധികാരി ആണെന്ന് എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. പ്രദീപന് പറഞ്ഞു. എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ദിനേശന്, ജില്ലാ ട്രഷറര്‍ എം. ഷാജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കന്മന മുരളീധരന്, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, കെ.പി. അനീഷ് കുമാര്‍, വി.പി. ജംഷീര്‍, കെ.പി. സുജിത, സജിത്ത് ചെരണ്ടത്തൂര്‍, പി.ബി. അനിത, യു.എസ്.വിഷാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
താമരശേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ താമരശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പ്പാർചനയും അനുസ്മരണവും നടത്തി. കെപിസിസി മെമ്പറും താമരശേരി പഞ്ചായത്ത് പ്രസിഡന്റുമായ എ. അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.സി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, അഡ്വ. ജോസഫ് മാത്യു, കെ. സരസ്വതി, കെ.കെ. ശശികുമാർ, കദീജ സത്താർ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി: ഇന്ദിരാഗാന്ധിയുടെ നാൽപതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൈക്കാവ് വട്ടൽ കുരിശുപള്ളിക്ക് സമീപത്തു നിന്നും ആരംഭിച്ച രക്തസാക്ഷിത്വ ദിന പദയാത്ര മൈക്കാവ് അങ്ങാടിയിൽ സമാപിച്ചു. ദിനാചരണ പൊതുസമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരാഗാന്ധിയുടെ സംഭാവന ആർക്കും തള്ളിക്കളയാനാവില്ല. രാജ്യത്തിന്റെ മതേതര ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത നേതാവാണ് ഇന്ദിരാഗാന്ധിയെന്നും അദ്ദേഹം അനുസ്മരണ സമ്മേളനത്തിൽ ഓർമിപ്പിച്ചു. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ, കെപിസിസി മെമ്പർ ഹബീബ് തമ്പി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറി, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജി നിരവത്ത്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബാബു പട്ടനാട്, അഗസ്റ്റിൻ മഠത്തിൽ പറമ്പിൽ, മത്തായി പെരിയടത്ത് എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 40-ാം വാര്‍ഷികവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മികച്ച ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞയുമായിരുന്നു ഇന്ദിര ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. കറകളഞ്ഞ രാജ്യ സ്നേഹത്തിന്റെ പ്രതീകമായിരുന്നു അവര്‍. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി മുന്‍ പ്രസിഡന്റ് കെ.സി. അബു, പി.എം. അബ്ദുറഹ്മാന്, സുല്‍ഫിക്കര്‍ അലി, തുടങ്ങിയവര്‍ പ്രസംഗിച്ചു.