പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലേ​ക്ക് ഐ​എ​ന്‍​ടി​യു​സി മാ​ര്‍​ച്ച് ന​ട​ത്തി
Thursday, October 31, 2024 12:59 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ൻ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ള്‍ മാ​ര്‍​ച്ച് ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി കോ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ.​ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​തേ​ഷ് മു​തു​കാ​ട്, ജെ​യിം​സ് മാ​ത്യു, പി. ​ശി​വ​ദാ​സ​ന്‍, എ​ബി​ന്‍ കു​ബ്ലാ​നി​ക്ക​ല്‍, കെ.​ജി. ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്റ്റേ​റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, അ​ലു​മി​നി​യം ടാ​ങ്ക​ര്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ ന​വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം അ​ധി​കാ​രി​ക​ള്‍​ക്ക് ന​ല്‍​കി.