ബാ​ധ ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ്ന​പൂ​ജ: ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി
Thursday, September 19, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: ന​ഗ്ന​പൂ​ജ​ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി യു​വ​തി. ന​ഗ്ന​പൂ​ജ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യ താ​മ​ര​ശേ​രി അ​ടി​വാ​രം മേ​ഖ​ല പൊ​ട്ടി​ക്കൈ​യി​ൽ പ്ര​കാ​ശ​നാ(46)​ണെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ മേ​ൽ ബ്ര​ഹ്മ​ര​ക്ഷ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി.

ന​ഗ്ന​പൂ​ജ ന​ട​ത്തി​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കു​മെ​ന്നും പ്ര​കാ​ശ​ൻ പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണ് ഭ​ർ​ത്താ​വ് ശ​ല്യം ചെ​യ്ത​ത്. ഭ​ർ​ത്താ​വ് ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വും പ്ര​കാ​ശ​നും പു​റ​ത്ത് ഇ​റ​ങ്ങി​യാ​ൽ ഉ​പ​ദ്ര​വി​ക്കു​മോ എ​ന്നു പേ​ടി​യു​ണ്ടെ​ന്നും പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ഭ​ർ​ത്താ​വ് പ്ര​കാ​ശ​നെ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​ത്. പ്ര​കാ​ശ​ൻ പു​ട്ടു​ണ്ടാ​ക്കു​ന്ന കു​ട​ത്തി​ൽ വെ​ള്ള​മെ​ടു​ത്ത് ചു​വ​പ്പ് നി​റം വ​രു​ത്താ​ൻ പൊ​ടി ക​ല​ക്കു​ന്ന​ത് താ​ൻ ക​ണ്ടി​രു​ന്നു. ചു​വ​പ്പു​വെ​ള്ളം ഭ​ർ​ത്താ​വി​ന്‍റെ ദേ​ഹ​ത്തു ക​യ​റി​യ ബാ​ധ​യു​ടെ ര​ക്ത​മാ​ണെ​ന്നും ബാ​ധ കാ​ര​ണ​മാ​ണ് ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ന്ന​തെ​ന്നും പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. ഭ​ർ​ത്താ​വു​മാ​യു​ള്ള ക​ല​ഹ​ത്തി​ന് കാ​ര​ണം ബാ​ധ​യ​ല്ല, മ​റി​ച്ച് അ​ദേ​ഹ​ത്തി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ള്ള​താ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു.

അ​തി​നി​ടെ, യു​വ​തി ന​ഗ്ന​പൂ​ജ​യ്ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ
​പൂ​ജ​ക്ക് ത​യാ​റാ​യാ​ൽ മ​തി​യെ​ന്ന രീ​തി​യി​ൽ പ്ര​തി​ക​ൾ സം​സാ​രി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ സൂ​ചി​പ്പി​ച്ചു. താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.