സി​നി​മ അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി ആ​രം​ഭി​ച്ചു
Thursday, September 19, 2024 4:16 AM IST
കോ​ഴി​ക്കോ​ട്: പ​ഴ​ശി​രാ​ജ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ത്രി​ദി​ന സി​നി​മ അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി ഗ​വ​ണ്‍​മെ​ന്‍റ് യൂ​ത്ത് ഹോ​സ്റ്റ​ലി​ല്‍ ആ​രം​ഭി​ച്ചു. പ്ര​മു​ഖ സി​നി​മ ന​ട​ന്‍ സു​ധീ​ഷ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഒ​രു അ​ഭി​നേ​താ​വി​നെ രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്കു​ന്ന​തി​ല്‍ ഇ​ത്ത​രം ക​ള​രി​ക​ളു​ടെ സാ​ധ്യ​ത ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക്കാ​ല​ത്ത് പി​താ​വും ന​ട​നു​മാ​യ സു​ധാ​ക​ര​ന്‍ വീ​ട്ടി​ല്‍ വ​ച്ച് സ്വ​യം ക​ഥാ​പാ​ത്ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്കു​ന്ന​ത് ക​ണ്ടു​പ​ഠി​ച്ചാ​ണ് ത​ന്‍റെ അ​ഭി​ന​യ​സ​പ​ര്യ തു​ട​ങ്ങി​യ​തെ​ന്ന് സു​ധീ​ഷ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ.​പി.​പി. പ്ര​മോ​ദ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​കെ. ഗി​രീ​ഷ് കു​മാ​ര്‍ ,മു​ഖ്യ ട്രെ​യി​ന​റും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ രാ​ജേ​ഷ് നാ​രാ​യ​ണ​ന്‍, ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ജി. അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.