പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
Thursday, September 19, 2024 4:31 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പി​നെ​തി​രെ പു​തു​പ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ങ്ങാ​പ്പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ക​ള്ള​ക്ക​ണ​ക്കി​ലൂ​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ക​വ​ർ​ന്നെ​ടു​ക്കാം എ​ന്ന സി​പി​എ​മ്മി​ന്‍റെ വ്യാ​മോ​ഹം ന​ട​ക്കി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട് ജ​ന​ത​ക്ക് ല​ഭി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ട് ക​ള്ള​ക്ക​ണ​ക്കി​ലൂ​ടെ ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണം. ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം ക​ഷ്ട​ത​യി​ലാ​യ വ​യ​നാ​ട് വി​ല​ങ്ങാ​ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​ഖ​പൂ​ർ​ണ്ണ​മാ​യ ദു​രി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യം തി​രു​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യി​ഷ​കു​ട്ടി സു​ൽ​ത്താ​ൻ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം,

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല ട്ര​ഷ​റ​ർ ക​മ​റു​ദ്ദീ​ൻ അ​ടി​വാ​രം, സേ​വാ​ദ​ൾ ജി​ല്ല സെ​ക്ര​ട്ട​റി സ​ലീം മ​റ്റ​ത്തി​ൽ, മു​ൻ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മേ​ലേ​ട​ത്ത് അ​ബ്ദു റ​ഹി​മാ​ൻ. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.