ഇ​എ​സ്എ​യി​ൽ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം: കോ​ൺ​ഗ്ര​സ്
Thursday, September 19, 2024 4:16 AM IST
തി​രു​വ​മ്പാ​ടി :പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​നി​ർ​ണ​യ​ത്തി​നു​ള്ള ക​ര​ട് രേ​ഖ​യി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല ഉ​ൾ​പ്പെ​ട്ട​താ​യി കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യം ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ഇ​എ​സ്ഐ യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്‍റു​ക​ൾ പൊ​തു​ജ​ന​ത്തി​ന് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ കേ​ര​ള ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും വി​ല്ലേ​ജു​ക​ളി​ലെ വ​ന​മേ​ഖ​ല​യെ​യും റ​വ​ന്യൂ മേ​ഖ​ല​യെ​യും വി​ഭ​ജി​ച്ച് ഫോ​റ​സ്റ്റ് വി​ല്ലേ​ജ് എ​ന്നും റ​വ​ന്യൂ വി​ല്ലേ​ജ് എ​ന്നും ത​രം​തി​രി​ച്ച് വ​ന​പ്ര​ദേ​ശ​ത്തെ മാ​ത്രം ഇ​എ​സ്എ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് സെ​ബാ​സ്റ്റ്ൻ വാ​ഴേ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന:​സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ്, ബാ​ബു ക​ള​ത്തൂ​ർ, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, ബി​ന്ദു ജോ​ൺ​സ​ൺ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, മി​ല്ലി മോ​ഹ​ൻ, റോ​ബ​ർ​ട്ട് നെ​ല്ലി​ക്കാ തെ​രു​വി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ,എ.​സി. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.