അ​ശ്ര​ദ്ധ​മാ​യി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു; ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Wednesday, September 18, 2024 4:28 AM IST
പേ​രാ​മ്പ്ര: നി​ർ​ത്തി​യ കാ​റി​ന്‍റെ ഡോ​ർ അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന​ത് കാ​ര​ണം ബൈ​ക്ക് യാ​ത്രി​ക​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. പേ​രാ​മ്പ്ര കു​റ്റ്യാ​ടി റോ​ഡി​ൽ ക​ല്ലോ​ട് എ​എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ കാ​റി​ന്‍റെ ഡോ​ർ അ​ശ്ര​ദ്ധ​മാ​യി തു​റ​ക്കു​ക​യും അ​തു വ​ഴി വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ മു​തു​കാ​ട് സ്വ​ദേ​ശി രേ​ഷ്മാ​ല​യ​ത്തി​ൽ ര​ജീ​ഷി (ഉ​ണ്ണി -40 ) ന്‍റെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കറ്റു.

ര​ജീ​ഷി​നെ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.