കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
Thursday, September 19, 2024 4:31 AM IST
കോ​ട​ഞ്ചേ​രി: വ​യ​നാ​ട് ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ള്ള​ക്ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​തി​ലും അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം അ​നു​വ​ദി​ക്കേ​ണ്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കാ​തെ പ്ര​ള​യ​ബാ​ധി​ത​രെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, സ​ണ്ണി കാ​പ്പാ​ട്മ​ല, കെ.​എം. പൗ​ലോ​സ്, റോ​യി കു​ന്ന​പ്പ​ള്ളി, ജോ​സ് പൈ​ക, ജോ​സ് പെ​രു​മ്പ​ള്ളി, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട്ടി​ൽ, സ​ജി നി​ര​വ​ത്ത്, ബി​ജു ഓ​ത്തി​ക്ക​ൽ, ലി​സി ചാ​ക്കോ, ചി​ന്നാ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.