കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു
Wednesday, September 18, 2024 4:28 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ക്ക​ലി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ത​ട്ട​ൻ​ഞ്ചെ​രി പി.​സി. മു​ഹ​മ്മ​ദി​ന്‍റെ വാ​ഴ തോ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ അ​ൻ​പ​ത് കി​ലോ തൂ​ക്കം വ​രു​ന്ന കാ​ട്ടു​പ​ന്നി​യെ ആ​ണ് വ​നം വ​കു​പ്പ് എം ​പാ​ന​ൽ ഷൂ​ട്ട​ർ ച​ന്തു​ക്കു​ട്ടി വേ​ണാ​ടി കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഷൂ​ട്ട​ർ​ക്ക് കാ​ലി​ന് പ​രി​ക്കേ​റ്റു.

കോ​ളി​ക്ക​ൽ വാ​ർ​ഡ് അം​ഗം മോ​യ​ത്ത് മു​ഹ​മ്മ​ദ്, സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം മ​റ​വ് ചെ​യ്തു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂക്ഷ​മാ​ണ്.