383 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്
Tuesday, September 17, 2024 6:15 AM IST
കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്തെ പ​ത്ത് ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ല്‍ 383 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി. ഇ​തി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച 16 സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​ച്ചു.

സ​മീ​പ​കാ​ല​ത്ത് ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ പ​രി​ശോ​ധ​ന​യാ​ണ് ജി​ല്ല​യി​ല്‍ ന​ട​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.​ലൈ​സ​ൻ​സ് ഇ​ല്ലാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ആ​ർ​ഡി.​ഒ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മ്മീ​ഷ​ണ​ൻ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ര​ണ്ട് ചി​ക്ക​ൻ സ്റ്റാ​ളു​ക​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി. ച​ത്ത കോ​ഴി​യെ വി​ൽ​പ​ന ന​ട​ത്തി​യ അ​ണ്ടി​ക്കോ​ട് സി​പി​ആ​ർ ചി​ക്ക​ൻ സ്റ്റാ​ളി​നെ​തി​രെ​യും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ന​ട​ക്കാ​വി​ൽ പ്ര​വ​ർ​ത്തി​ച്ച സ്റ്റാ​ളി​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നി​ല​ധി​കം ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 33 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. ചെ​റി​യ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 42 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ തി​രു​ത്തു​ന്ന​തി​ന് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും ന​ൽ​കി. 76 ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ സാ​മ്പ്ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.