ഡി​സി​എ​ൽ പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ട്രെ​യി​നിം​ഗ് 20ന്
Wednesday, September 18, 2024 4:24 AM IST
കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക, ടെ​ൻ​ഷ​ൻ കൂ​ടാ​തെ വേ​ദി​യി​ൽ സം​സാ​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ക, ലീ​ഡ​ർ​ഷി​പ് ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ദീ​പി​ക ബാ​ല​സ​ഖ്യം കാ​ലി​ക്ക​ട്ട് സി​റ്റി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ട്രെ​യി​നിം​ഗ് "ഫ്യൂ​ഷ​ൻ വി​ത്ത്‌ വേ​ർ​ഡ്‌​സ്' ന​ട​ത്തു​ന്നു.

20ന് ​രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ചേ​വാ​യൂ​ർ പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ട്രെ​യി​നിം​ഗ്. ഏ​ഴ് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഫീ​സ് 500 രൂ​പ.

താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സ്ഥാ​പ​ന​മാ​യ ലീ​ഡ​ർ​ഷി​പ് ഡെ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റി (എ​ൽ​ഡി​എ​സ്) ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, ട്രെ​യി​ന​ർ​മാ​രാ​യ മാ​ത്യു മേ​ൽ​വെ​ട്ടം, വി​ൽ​സ​ൻ ചി​റ്റാ​ട്ടു​വ​ട​ക്കേ​ൽ, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ, ആ​ൽ​ബി​ൻ നെ​ല്ലം​കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു​ള്ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 6238283387.