തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം.​കെ. ​രാ​ഘ​വ​നെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ചു; അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി ഡി​സി​സി
Tuesday, September 17, 2024 6:15 AM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ. രാ​ഘ​വ​നെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഡ​യ​റ​ക്ട​ര്‍​മാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക് ന​ട​പ​ടി​യു​മാ​യി ഡി​സി​സി.​

ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ​പു​ഷ്പ​രാ​ജ​ന്‍ കെ.​പി, സു​ഭാ​ഷ്ച​ന്ദ്ര​ന്‍ പി.​കെ, തോ​ട്ട​ത്തി​ല്‍ മോ​ഹ​ന്‍​ദാ​സ്, പി. ​സ​ദാ​ന​ന്ദ​ന്‍ , രാ​ജി.​ടി, പ്ര​മീ​ള ബാ​ല​ഗോ​പാ​ല്‍, സ്വ​ര്‍​ണ​ല​ത എ​ന്നി​വ​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ഇ​വ​ർ ര​ഹ​സ്യ​മാ​യി യോ​ഗം ചേ​ർ​ന്നെ​ന്ന് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ അ​റി​യി​ച്ചു.​

പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കാ​തി​രി​ക്കു​വാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണം ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.