കൊ​ളോ​റെ​ക്‌​ട​ൽ ചി​കി​ത്സ: ലോ​ക​പ്ര​ശ​സ്ത ഡോ​ക്ട​ർ​മാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ്റ്റാ​ർ​കെ​യ​ർ
Tuesday, September 17, 2024 6:14 AM IST
കോ​ഴി​ക്കോ​ട്: കൊ​ളോ​റെ​ക്‌​ട​ൽ ചി​കി​ത്സാ രം​ഗ​ത്ത് ലോ​ക​പ്ര​ശ​സ്ത​രാ​യ ഡോ​ക്ട​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ച് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ്റ്റാ​ർ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ ഒ​രു​ങ്ങി. ചി​കി​ത്സാ വൈ​ദ ഗ്ദ്ധ്യം ​പ​ങ്കി​ടു​ന്ന​തി​നാ​യി സ്റ്റാ​ർ കെ​യ​റി​ൽ എ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ്രി​സ്‌​ബേ​നി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡ് ഹെ​ൽ​ത്തി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും കൊ​ളോ​റെ​ക്‌​ട​ൽ സ​ർ​ജ​റി മേ​ധാ​വി​യു​മാ​യ ഡോ. ​ജോ​ഷ്വ ഗ്ര​ണ്ടി​ക്കും ക്വീ​ൻ​സ്‌​ലാ​ൻ​ഡ് ഹെ​ൽ​ത്തി​ലെ കൊ​ളോ​റെ​ക്‌​ട​ൽ സ​ർ​ജ​റി ഫെ​ല്ലോ ഡോ. ​മ​റി​യ അ​ബ്ദു​ള്ള​ക്കും സ്വീ​ക​ര​ണം ന​ൽ​കി.

സ്റ്റാ​ർ കെ​യ​റി​ലെ ജ​ന​റ​ൽ ആ​ന്‍റ് കൊ​ളോ​റെ​ക്‌​ട​ൽ സ​ർ​ജ​ൻ ഡോ​ക്ട​ർ ആ​ന്‍റ​ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്പി​റ്റ​ലി​ലെ പ്ര​ശ​സ്ത ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി. വ​ൻ​കു​ട​ൽ രോ​ഗ ചി​കി​ത്സാ രം​ഗ​ത്തെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​പു​ല​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​യി​ലൂ​ടെ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ ഒ​രു സ​മ​ന്വ​യ​മാ​ണ് രൂ​പ​പ്പെ​ട്ട​ത്.