ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Monday, September 16, 2024 10:47 PM IST
കോ​ഴി​ക്കോ​ട്: അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പു​തു​പ്പാ​ടി ഒ​ടു​ങ്ങാ​ക്കാ​ട് പ​ള്ളി​ക്കു​ന്നു​മ്മ​ല്‍ പ്ര​ബീ​ഷ്-​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ന​ന്‍ പ്ര​ബീ​ഷ് (9) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഈ​ങ്ങാ​പ്പു​ഴ എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി എ​ത്തി​യ ബൈ​ക്ക് സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​ന​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് മ​ര​ണം.​എം​ജി​എം സ്‌​കൂ​ളി​ല്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ല​ന്‍, ആ​കാ​ശ്.