റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചു; യു​വാ​വ് മ​രി​ച്ചു
Monday, September 16, 2024 10:47 PM IST
കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​കാ​ര ബം​ഗ്ലാ​വ് കോ​ള​നി സ്വ​ദേ​ശി അ​ഖി​ൽ (20) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ​ണ്ണ പൂ​ത്തൂ​ർ മ​ഠ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു അ​പ​ക​ടം.

അ​ഖി​ൽ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക് പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ഖി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്. പെ​രു​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നും പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു യു​വാ​വ്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി റോ​ഡി​ൽ കു​ഴി​യെ​ടു​ത്തി​രു​ന്നു. ഈ ​കു​ഴി​യ​ട​ച്ച ഭാ​ഗ​ത്ത് ഉ​യ​ർ​ന്ന് കി​ട​ന്ന കോ​ൺ​ക്രീ​റ്റ് പാ​ളി​യി​ൽ ത​ട്ടി​യാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട സ​മ​യ​ത്ത് ഇ​തു​വ​ഴി വ​ന്ന മ​റ്റ് യാ​ത്ര​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.