ക​ല്ലാ​നോ​ട് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് ഹ​ർ​ഡി​ൽ​സു​ക​ൾ കൈ​മാ​റി
Wednesday, June 19, 2024 7:02 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ​റൂ​ഫ് മ​ണ​ലോ​ടി ന​ൽ​കു​ന്ന ഹ​ർ​ഡി​ൽ​സു​ക​ൾ കൈ​മാ​റി.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പ​ന​യ്ക്ക​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി-​ടെ​ക് ക​മ്പ്യൂ​ട്ട​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ഹ്റൂ​ഫ് മ​ണ​ലോ​ടി മു​ഖ്യ അ​തി​ഥി​യാ​യി.

മു​ൻ റെ​യി​ൽ​വേ താ​രം ഫി​ലോ​മി​ന ജോ​ർ​ജ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ നോ​ബി​ൾ കു​ര്യാ​ക്കോ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്, സെ​ന്‍റ് മേ​രീ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.