അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ തേ​ടു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം: ഫ​സ​ല്‍ ഗ​ഫൂ​ര്‍
Thursday, October 31, 2024 12:59 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ശ​മ്പ​ളാ​നു​കൂ​ല്യ​ങ്ങ​ള്‍ മാ​ത്രം പ​രി​ഗ​ണി​ക്കാ​തെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളും ദേ​ശ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​വാ​ന്‍ കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് അ​ക്കാ​ഡ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എം​ഇ​എ​സ് ന​ഴ്സിം​ഗ് കോ​ള​ജ് ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് ബാ​ച്ച് ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന നി​ല​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രു​മാ​റ​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹ​നീ​യ​മാ​യ തൊ​ഴി​ല്‍ എ​ന്ന നി​ല​യി​ല്‍ ന​ഴ്സിം​ഗ് പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു. എം​ഇ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി. നി​ര്‍​മ​ല, പ്ര​ഫ. പി.​എം. ദീ​പ്തി, റ​ഫ, ബി​ന്ദു പ​നോ​ല​ത്ത്, അ​സോ​സി​യ​റ്റ് പ്ര​ഫ. എ​ന്‍.​ഐ. ഹി​ലാ​ല്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ.​ബി. ബി​ന്‍​സി, ശാ​ലി​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.