ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 16 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Thursday, October 31, 2024 12:59 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ വെ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ 16 ല​ക്ഷം രൂ​പ​യും 1.16 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി. സു​താ​ര്യ​വും നീ​തി​പൂ​ര്‍​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ സ്ക്വാ​ഡു​ക​ളും ഏ​ജ​ന്‍​സി​ക​ളും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 27 സ്റ്റാ​റ്റി​ക് സ​ര്‍​വെ​യ്‌​ല​ന്‍​സ് ടീ​മു​ക​ളും ഒ​മ്പ​ത് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളും മൂ​ന്ന് ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളും മു​ഴു​വ​ൻ​സ​മ​യ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

ന​വം​ബ​ര്‍ 13ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നും 23ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു.