മു​ട്ടി​പ്പാ​ലം ഹ​രി​ത അ​ങ്ങാ​ടി ; സം​ഘാ​ട​കസ​മി​തി യോ​ഗം ചേ​ര്‍​ന്നു
Friday, November 1, 2024 1:19 AM IST
മ​ഞ്ചേ​രി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ അ​ങ്ങാ​ടി​ക​ള്‍ "ഹ​രി​ത അ​ങ്ങാ​ടി' ക​ളാ​ക്കു​ന്ന​തി​ന്‍റെ തു​ട​ക്കം കു​റി​ച്ച് മു​ട്ടി​പ്പാ​ല​ത്ത് സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​ര്‍​ന്നു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ റ​ഹീം പു​തു​ക്കൊ​ള്ളി, സി. ​സ​ക്കീ​ന, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ന്‍ വ​ട​ക്കീ​ട​ന്‍, ഹു​സൈ​ന്‍ മേ​ച്ചേ​രി, മു​ന്‍ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​പി. മ​ജീ​ദ് മാ​സ്റ്റ​ര്‍, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. സ​ലീം, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ദീ​പേ​ഷ് ത​ല​ക്കാ​ട്ട്, റി​ല്‍​ജു മോ​ഹ​ന്‍, സി. ​ന​സ്‌​റു​ദ്ധീ​ന്‍, എ​സ്ബി​എം യ​ങ് പ്രൊ​ഫ​ഷ​ന​ല്‍ സ്‌​നേ​ഹ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ ഹ​രി​ത അ​ങ്ങാ​ടി​യാ​യി മു​ട്ടി​പ്പാ​ല​ത്തെ മാ​റ്റി​യെ​ടു​ക്കും. ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ലി​യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. 22-ാം മൈ​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കൈ​വ​രി​ക​ളി​ല്‍ പൂ​ച്ച​ട്ടി​ക​ള്‍ സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും. പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​ന് ജ​ന​കീ​യ ക​മ്മി​റ്റി​ക്കും രൂ​പം ന​ല്‍​കി. മു​ട്ടി​പ്പാ​ല​ത്തെ വ്യാ​പാ​രി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ക്ല​ബ് അം​ഗ​ങ്ങ​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.