ഈ​ശോ മാ​ര്‍ തി​മോ​ത്തി​യോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും
Tuesday, October 29, 2024 1:12 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ര്‍ ഈ​ശോ മാ​ര്‍ തി​മോ​ത്തി​യോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും കോ​ള​ജി​ന്‍റെ 44-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​മാ​ത്യു​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ല​ടി സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. ച​ട​ങ്ങി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള എം.​എം. ഗ​നി അ​വാ​ര്‍​ഡ് നേ​ടി​യ മാ​ര്‍​ത്തോ​മ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​നെ അ​നു​മോ​ദി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​രാ​ജീ​വ് തോ​മ​സ്, ബ​ര്‍​സാ​ര്‍ റ​വ. ജി​നു ഈ​പ്പ​ന്‍ കു​ര്യ​ന്‍, അ​നി​ത ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.