സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: എം​ഇ​എ​സ് കാ​മ്പ​സ് സ്കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം
Tuesday, October 29, 2024 1:12 AM IST
എ​ട​പ്പാ​ള്‍: സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൺ മ​റ​വ​ഞ്ചേ​രി ഹി​ല്‍​ടോ​പ്പ് പ​ബ്ലി​ക് സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു വേ​ദി​ക​ളി​ല്‍ ന​ട​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ല്‍ 960 പോ​യി​ന്‍റു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി കു​റ്റി​പ്പു​റം എം​ഇ​എ​സ് കാ​മ്പ​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.

കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ 915 പോ​യി​ന്‍റു​മാ​യി ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 97 പോ​യി​ന്‍റോ​ടു കൂ​ടി ഫ​സ്റ്റ് റ​ണ്ണ​റ​പ്പും യു​പി വി​ഭാ​ഗ​ത്തി​ല്‍ 155 പോ​യി​ന്‍റോ​ടു കൂ​ടി സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 255 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​വും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 230 പോ​യി​ന്‍റോ​ടു കൂ​ടി ഫ​സ്റ്റ് റ​ണ്ണ​റ​പ്പും പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ 178 പോ​യി​ന്‍റോ​ടു കൂ​ടി ഫ​സ്റ്റ് റ​ണ്ണ​റ​പ്പും സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.

730 പോ​യി​ന്‍റു​ക​ള്‍ നേ​ടി വ​ളാ​ഞ്ചേ​രി ഡോ. ​എ​ന്‍.​കെ. മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ല്‍ എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ മൂ​ന്നാം സ്ഥാ​നം നേ​ടി. കാ​റ്റ​ഗ​റി 1 എ​ല്‍​പി വി​ഭാ​ഗ​ത്തി​ലും കാ​റ്റ​ഗ​റി 2 യു​പി വി​ഭാ​ഗ​ത്തി​ലും പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടി. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 136 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ പ​ങ്കെ​ടു​ത്ത ഒ​ട്ടു​മി​ക്ക ഇ​ന​ങ്ങ​ളി​ലും ട്രോ​ഫി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. കാ​റ്റ​ഗ​റി 2 ലും 173 ​പോ​യി​ന്‍റു​മാ​യി സ്കൂ​ള്‍ ഓ​വ​റോ​ള്‍ വി​ജ​യ കി​രീ​ട​മ​ണി​ഞ്ഞു. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ര്‍​ണാ​ടി​ക് സം​ഗീ​ത​ത്തി​ലും മാ​പ്പി​ള​പ്പാ​ട്ടി​ലും ഒ​ന്നാം സ്ഥാ​ന​ങ്ങ​ളും മ​റ്റു ഇ​ന​ങ്ങ​ളി​ല്‍ എ ​ഗ്ര​ഡും നേ​ടി. 31 പോ​യി​ന്‍റു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി കെ. ​അ​ന്‍​ഷ മേ​ള​യി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

സം​ഘ​നൃ​ത്ത​ത്തി​ല്‍ ഇ​രു കാ​റ്റ​ഗ​റി​ക​ളി​ലും ഒ​ന്നാം സ​മ്മാ​നം നേ​ടു​ക​യും ഒ​പ്പ​ന എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും യു​പി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി എ​ന്‍.​വി. ത​ന്മ​യി, ഭു​വ​നേ​ശ്വ​രി, പാ​ര്‍​വ​ണ, ല​ക്ഷ്മി എ​ന്നി​വ​രും ഏ​കാ​ഭി​ന​യ​ത്തി​ല്‍ ഇ​ഷ മെ​ഹ്റി​ന്‍ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. ഭ​ര​ത​നാ​ട്യ​ത്തി​ല്‍ നി​ത്യ​ന​വ​നി ഒ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ ഓ​വ​റോ​ള്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സ​ഹോ​ദ​യ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ജി പോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹി​ല്‍​ടോ​പ്പ് സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ സൈ​ത് മു​സ്ത​ഫ ത​ങ്ങ​ള്‍, സി​ബി​എ​സ്ഇ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​വി. അ​ലി, ഹി​ല്‍ ടോ​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. ജാ​ന്‍​സി, സ്കൂ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. മ​ര​ക്കാ​ര്‍, ടി.​എ. അ​ബ്ദു​ള്ള​ക്കു​ട്ടി, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഫാ. ​ന​ന്നം പ്രേം​കു​മാ​ര്‍, കെ. ​ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.