ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യേ​റു​ന്നു: കെ.​കെ. ശൈ​ല​ജ
Wednesday, October 30, 2024 7:47 AM IST
മേ​ലാ​റ്റൂ​ര്‍: ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വ്യാ​പ​നം എ​ല്ലാ​വി​ധ പ്ര​ശ്ന​ങ്ങ​ള്‍​ക്കു​മു​ള്ള പ​രി​ഹാ​ര​മാ​ണ്.

ഇ​ട​തു​പ​ക്ഷം എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി​ട്ട് വ​ന്നാ​ല്‍ ഇ​ന്ന് ലോ​ക​ത്തു ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​പി​എം മേ​ലാ​റ്റൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഭൂ​മി​യി​ല്‍ ന​ട​ക്കു​ന്ന ഏ​റ്റ​വും മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് യു​ദ്ധം. എ​ല്ലാ​ത്തി​ലും ലാ​ഭം കാ​ണു​ന്ന സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണ് യു​ദ്ധ​ത്തി​ന് പി​ന്നി​ല്‍.

ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ.127 രാ​ജ്യ​ങ്ങ​ളി​ലെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ല്‍ പ​ട്ടി​ണി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ 105-ാം സ്ഥാ​ന​ത്താ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 30 ശ​ത​മാ​ന​മാ​ണ് പ​ട്ടി​ണി​യെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ത് 0.7 ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണ​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.