പെരിന്തല്‍മണ്ണ: നഗരത്തിലെ പ്രധാന റോഡായ ജൂബിലി റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച്ജൂബിലി റോഡ് മേഖലാ യുഡിഎഫ് കമ്മിറ്റി സമരം നടത്തി. റോഡ് അടിയന്തരമായി ഗതാഗത യോഗ്യക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം മുനിസിപ്പല്‍ യുഡിഎഫ് കണ്‍വീനര്‍ പ്രഫ. നാലകത്ത് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മേഖലാ ചെയര്മാന് അസൈനു ചേനാടന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലറും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ പത്തത്ത് ജാഫര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കല്‍ ആനന്ദന്, നഗരസഭ പ്രതിപക്ഷ നേതാവും സര്‍വീസ് ബാങ്ക് പ്രസിഡന്റുമായ പച്ചീരി ഫാറൂഖ്, കോണ്‍ഗ്രസ് മണ്ഡലം നേതാവ് രാജേഷ്, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കീഴിശേരി വാപ്പു, നഗരസഭ കൗണ്‍സിലര്‍ നെച്ചിലകത്ത് സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമരത്തിൽ മുണ്ടുമ്മല്‍ ഇബ്രാഹിം, ഫൈസല്‍ പാക്കത്ത്, ഇര്‍ഷാദ് ചാത്തോലി, സണ്ണി, ഉണ്ണികൃഷ്ണന്, കിളിയമണ്ണില്‍ മൊയ്തീന്‍കുട്ടി, പാറയില്‍ അബ്ദുറഹിമാന്, ഹാരിസ് ചാത്തോലി, മുജീബ് കരുണാകരത്ത്, നിഷാദ് ആലിക്കല്‍, ഷഫീക് മലബാര്‍, അന്‍സാര്‍, അസൈനാര്‍ തൊട്ടോളി, പറമ്പില്‍പീടിക കുഞ്ഞുട്ടി, ഖാലിദ് കല്ലുപ്പാലന് അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.