മേലാറ്റൂര്‍: മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവം ഇന്ന് സമാപിക്കും. രണ്ടാം ദിനം പിന്നിടുമ്പോള്‍ 571 പോയിന്റുകളോടെ വേങ്ങര സബ്ജില്ല ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 564 പോയിന്റുകളോടെ മഞ്ചേരി സബ്ജില്ലയുണ്ട്. 560 പോയിന്റുകളോടെ കൊണ്ടോട്ടി മൂന്നാം സ്ഥാനത്താണ്.
മേലാറ്റൂര്‍, തിരൂര്‍ സബ്ജില്ലകള്‍ യഥാക്രമം 532, 526 പോയിന്റുകളോടെ നാല്, അഞ്ച് സ്ഥാനത്താണ്. എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി 200 പോയിന്റുകളോടെ സ്കൂളുകളില്‍ മുന്നിലാണ്. പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര 185 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്.
എഎസ്എംഎച്ച്എസ് വെളിയഞ്ചേരിയും സിഎച്ച്എസ്എസ് അടയ്ക്കാക്കുണ്ടും 177 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. 171 പോയിന്റുകളോടെ എസ്ഒഎച്ച്എസ് അരീക്കോട് നാലാം സ്ഥാനത്തും 163 പോയിന്റുകളോടെ കെഎച്ച്എംഎച്ച്എസ് ആലത്തിയൂര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.
സബ്ജില്ല പോയിന്റ് നില:
വേങ്ങര : 571, മഞ്ചേരി : 564, കൊണ്ടോട്ടി : 560, മേലാറ്റൂര്‍ : 532, തിരൂര്‍ : 526, കുറ്റിപ്പുറം : 511, താനൂര്‍ : 510, മങ്കട : 505, മലപ്പുറം : 489, നിലമ്പൂര്‍ : 475, പെരിന്തല്‍മണ്ണ : 474, വണ്ടൂര്‍ : 471, അരീക്കോട് : 442, പരപ്പനങ്ങാടി : 442, എടപ്പാള്‍ : 409, പൊന്നാനി : 402, കിഴിശേരി : 393.